കാശ്മീരില്‍ കര്‍ഫ്യൂ ഫെബ്രുവരി 11 വരെ നീണ്ടേക്കും

HIGHLIGHTS : ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കി ഒരു ദിവസം കഴിയുമ്പോള്‍ കാശ്മീര്‍ താഴ്വരയില്‍ അശാന്തിയുടെ മേഘപടലങ്ങള്‍ മായുന്നില്ല.

ശനിയാഴ്ച അഫ്‌സല്‍ഗുരുവിന്റെ ജന്മ സ്ഥലമായ സേപ്പൂരില്‍ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാഭടന്‍മാരടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധങ്ങള്‍ അക്രമണങ്ങായി മാറാതിരിക്കാന്‍ കാശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യു ഫെബ്രുവരി 11 ാം തിയ്യതി വരെ നീളുമെന്നാണ് സൂചന. 11 ാം തിയ്യതി ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മഗ്ബൂല്‍ ബട്ടിന്റെ ചരമ വാര്‍ഷികമാണ്.

sameeksha-malabarinews

അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് കാശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.

ജമ്മുകാശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പുറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!