HIGHLIGHTS : ദില്ലി: ഒരു അനിമേഷന്‍ ഓണ്‍ലൈന്‍ വീഡിയോ ഗെയ്മില്‍ ഹിന്ദു മത ദൈവമായ
ദില്ലി: ഒരു അനിമേഷന്‍ ഓണ്‍ലൈന്‍ വീഡിയോ ഗെയ്മില്‍ ഹിന്ദു മത ദൈവമായ ‘കാളി”യെ അശ്ലീലമായ രീതിയില്‍ ചിത്രീകരിച്ചു എന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
അമേരിക്ക ആസ്ഥാനമായുള്ള ഹൈ റിസ് സ്റ്റുഡിയോ എന്ന കമ്പനിയുടെ ‘സ്‌മൈറ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിലാണ് അനിമേഷന്‍ രീതിയല്‍ കാളിയടക്കമുള്ള നിരവധി കാല്പനിക ദൈവങ്ങളെ ചിത്രീകരിക്കുന്നത്. ഇതില്‍ കാളിയെ ചിത്രീകരിച്ചിരിക്കുന്നത് അശ്ലീല രീതിയിലാണെന്നാരോപിച്ചാണ് ഹിന്ദു ജാഗ്രിതി മഞ്ച് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ ഗെയ്മില്‍ നിന്ന് ഈ ദൈവങ്ങളെ മാറ്റണമെന്നുപറഞ്ഞ് ഹിന്ദു സംഘടനകളെ അനുകൂലിച്ച് അമേരിക്കയിലെ കത്തോലിക്, ജൂത മത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഈ വീഡിയോ ചിത്രത്തില്‍ ആക്ഷേപിക്കുന്നതരത്തില്‍ ഒരു ചിത്രീകരണവും നടത്തിയിട്ടില്ലെന്നാണ് കമ്പനിയുടെ ഭാഷ്യം.
[youtube]http://www.youtube.com/watch?v=M0EdKtq9fUo [/youtube]