HIGHLIGHTS : തിരൂരങ്ങാടി : വാടകയ്‌ക്കെടുത്ത കാറുകള്‍

തിരൂരങ്ങാടി : വാടകയ്‌ക്കെടുത്ത കാറുകള്‍ പണയത്തിന് മറിച്ചു നല്‍കി പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് പിടികൂടി. ഏആര്‍ നഗര്‍ ചെണ്ടപുറായി പാടിയില്‍ ഷെഫീഖ്(26)നെയാണ് പിടികൂടിയത്. പ്രധാനമായും വേങ്ങര, കുന്നുംപുറം ഭാഗങ്ങളില്‍ നിന്നും വാടകയ്‌ക്കെടുത്ത കാറുകള്‍ മറ്റുള്ളവര്‍ക്ക് വലിയ തുക കൈപ്പറ്റി പണയത്തിന് നല്‍കുകയായിരുന്നു ഇയാളുടെ രീതി. യഥാര്‍ത്ഥ വാഹന ഉടമകള്‍ക്ക് വാഹനവും വാടകയും ലഭിക്കാതായതോടെയാണ് പരാതി പോലീസിലെത്തുകയും പെലീസ് കേസെടുക്കുകയും ചെയ്തത്.
ഇയാളെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.