HIGHLIGHTS : തൊടുപുഴ: ഇടുക്കിയില്‍ പഴയരുകണ്ടത്തില്‍ കാര്‍
തൊടുപുഴ: ഇടുക്കിയില്‍ പഴയരുകണ്ടത്തില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആജോ(10),ആള്‍ഫ(7) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ തോട്ടില്‍ വെള്ളമെടുക്കനാന്‍ എത്തിയ പ്രദേശവാസികളാണ് കാര്‍ തോട്ടില്‍ കണ്ടത് . ചെറുതോണി പോലീസ് സ്ഥലത്തെത്തി .ക്രയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃദേഹങ്ങള്‍ ഉണ്ടായിരുന്നു.

മൃതദേഹങ്ങള്‍ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയില്‍ വലിയ ശബ്ദം കേട്ടതായി സമാീപവാസികള്‍ പറഞ്ഞു. വ്യാഴാഴിച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചയോ ആകാം അപകടം നടന്നതെന്നാണ് കരുതുന്നത്.