HIGHLIGHTS : മുംബൈ : പ്രശസ്ത സ്വതന്ത്ര കാര്‍ട്ടൂണിസ്റ്റായ അസിം ത്രിവേദിയെ മുംബൈ പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
മുംബൈ : പ്രശസ്ത സ്വതന്ത്ര കാര്‍ട്ടൂണിസ്റ്റായ അസിം ത്രിവേദിയെ മുംബൈ പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അഴിമതിക്കെതിരെ അസിം വരച്ച കാര്‍ട്ടൂണിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ത്രവേദിയെ പിന്നീട് ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇദേഹത്തിനെതിരെ കേസുകള്‍ ചുമത്തിയിരിക്കുന്നത്.
രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ആളാണ് ത്രിവേദി.
അസിം അദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന വെബ്‌സൈറ്റായ (carttongainstcorruption.com)ന് മുംബൈ പോലീസ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം അദേഹം തന്റെ കാര്‍ട്ടൂണുകള്‍ (cartoonagainstcourruption) എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്നു. അസിം ത്രിവേദിയെ അറസ്റ്റുചെയ്യാനുള്ള കാരണമായി പോലീസ് പറയുന്നന് ദേശിയ ചിഹ്നമായ അശോകസ്തംഭത്തില്‍ സിംഹത്തിന് പകരം ചെന്നായയെ വരച്ചതും, സത്യമേവ ജയതേ എന്നതിന് പകരം ഭ്രഷ്ടമേ ജയതേ എന്ന് രചിച്ചതുമാണ്.
എന്നാല്‍ ത്രിവേദിയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.