HIGHLIGHTS : ദില്ലി: കല്‍ക്കരി ഇടപാടില്‍ ആരോപണ വിധേയരായ പ്രധാനമന്ത്രിയും, നിയമമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം.
ദില്ലി: കല്‍ക്കരി ഇടപാടില്‍ ആരോപണ വിധേയരായ പ്രധാനമന്ത്രിയും, നിയമമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും 12 മണി വരെ നിര്‍ത്തി വെച്ചു.
സഭാ സ്തംഭനം ഒഴിവാക്കാനായി സ്പീക്കര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു.
അതേ സമയം കല്‍ക്കരിപ്പാടം അഴിമതി അനേ്വഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വരുത്തിയ തിരുത്തുകള്‍ സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.