കല്യാണവീട്ടില്‍ ഇടിമിന്നലേറ്റ് പ്രതിശുതവരന് പരിക്ക്

പേരാമ്പ്ര കല്യാണവീട്ടില്‍ ഇടിമിന്നലേറ്റ് പ്രതിശുതവരനും അയല്‍ക്കാരനും പരിക്ക്. ഉണ്ണിക്കുന്നും ചാലിലെ നെരവത്ത് പൊയില്‍ സുഭീഷ്(28). നൗഫല്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴച് നടക്കുന്ന സുഭീഷിന്റെ വിവാഹത്തിന്റെ സുഹൃദ് സത്കാരത്തിനിടയിലാണ് ഇടിമിന്നലേറ്റത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നൗഫല്‍. ഇരുവരെയും പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വേനല്‍മഴയിലും കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. അഞ്ചോളെ വീടുകള്‍ തകര്‍ന്നു. കൊയിലാണ്ടിയിവും രണ്ട് പേര്‍ക്ക് മിന്നലേറ്റിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top