കലാഭവന്‍ മണിയുടെ മരണം;പോലീസ് അന്വേഷണം അവസനിപ്പിക്കുന്നു

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

സംഭവത്തില്‍ പ്രാഥമിക പരിശോധനയില്‍ ലഭിച്ചതിലില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles