HIGHLIGHTS : തൃശ്ശൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ധിച്ചതിന് നടന്‍ കലാഭവന്‍ മണിക്കെതിരെ
തൃശ്ശൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ധിച്ചതിന് നടന്‍ കലാഭവന്‍ മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് പോലീസ് കേസെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും ഇവരെ മര്‍ദ്ദിച്ചു എന്നതുമാണ് മണിക്കെതിരെ ചേര്‍ത്തിയിട്ടുള്ള കുറ്റം. മണിയുടെ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതിരപ്പള്ളി മേഖലയില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മണിയും തൂട്ടുകാരന്റെയും കയ്യില്‍ നിന്ന് മര്‍ദ്ധനമേറ്റ യു ജി രമേശന്‍, പ്രിന്‍സ് ജോസഫ്, രവീന്ദ്രന്‍ എന്നിവരെ ചാലക്കുടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പോലീസ് എത്തി ഇവരുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.