HIGHLIGHTS : കണ്ണൂര്‍: ചാല ബൈപ്പാസില്‍ എല്‍പിജി ടാങ്കര്‍

കണ്ണൂര്‍: ചാല ബൈപ്പാസില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഇന്ന് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ പതിനഞ്ചായി. മംഗലാപുരത്ത് ചികിത്സയിലായിരുന്ന രാജന്‍, പരിയാരം മെഡിക്കല്‍കോലേജില്‍ ചികിത്സയിലായിരുന്ന റമീസ്, പ്രസാദ്, കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓമന എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രി മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ സേലം സ്വദേശി കണ്ണയ്യ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.