HIGHLIGHTS : കണ്ണൂര്‍: ചാല ബൈപ്പാസില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കണ്ണൂര്‍: ചാല ബൈപ്പാസില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11. ഇന്നു മൂന്നു പേര് കൂടി മരണമടഞ്ഞു. പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാല സ്വദേശി ദേവി നിവാസില്‍ കൃഷ്ണന്, ഭാര്യ ദേവി (58), മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാല രേവതിയില്‍ പി. രാജന്റെ മകള്‍ നിഷ രാജ് എന്നിവരാണു മരിച്ചത്.
ചാല സ്വദേശി രമ (50),ചാല സ്വദേശിനി വാഴയില്‍ ഗീത(42),ചാല ഞരോളിയില്‍ അബ്ദുള്‍ അസീസ്(55),കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മല (50), ചാല അമ്പലത്തിനടുത്ത് ശ്രീനിലയത്തില്‍ ശ്രീലത(47) ,കണ്ണൂര്‍ ഞാറയ്ക്കല്‍ വീട്ടില്‍ റംലത്ത്, ഭര്‍ത്താവ് അബ്ദുള്‍ റസാഖ്, എന്നിവരാണ് നേരത്തെ മരിച്ചത്. പൊള്ളലേറ്റവരില്‍ 13 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


തിങ്കളാഴ്ച അര്‍ധരാത്രി മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.