HIGHLIGHTS : കണ്ണൂര്‍ : മട്ടന്നുരിനടുത്ത് ബൈക്കില്‍ സഞ്ചരിക്കവെ
കണ്ണൂര്‍ : മട്ടന്നുരിനടുത്ത് ബൈക്കില്‍ സഞ്ചരിക്കവെ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു. ആര്‍എസ്എസ്സ് പ്രവര്‍ത്തകനായ മട്ടന്നൂര്‍ പൊറെറ സ്വദേശി ദിലീപ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
.ഇന്ന് പുലര്‍ച്ചയാണ് സംഭവമുണ്ടായത്.. പരിക്കേറ്റ ദിലീപിനെ ഉടനെ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കക്കാനായില്ല. ബോംബുണ്ടാക്കാനുള്ള സ്‌ഫോടനവസ്തുക്കള്‍ കടത്തിക്കൊണ്ടു പോകുന്നതിനിടയിലാണ് അപകടം.

മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ മരുതായി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ദിലീപിന്റെ അരയ്ക്ക് താഴെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സഫോടനത്തില്‍ റോഡരികിലെ വീടുകളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബൈക്ക് പൂര്‍ണമായും നശിച്ചിട്ടുണ്ട്. 60 മീറ്റര്‍ ദൂരെയാണ് ബൈക്കിന്റെ ടയറുകള്‍ കണ്ടത്.
എവിടനിന്നാണ് ഇത് കൊണ്ടു വരുന്നത് എന്നോ എങ്ങോട്ടാണ് ഇത് കൊണ്ടുപോകുന്നമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
എസ്പിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.