കടലില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് ; ലക്ഷങ്ങളുടെ നഷ്ടം.

പരപ്പനങ്ങാടി : ബേപ്പൂര്‍ ഭാഗത്ത് കടലില്‍ വെച്ച് രണ്ട് വള്ളങ്ങള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി സ്വദേശി പഞ്ചാര സക്കറിയ (42)നാണ് പരിക്കേറ്റത്. ഇയാളെ കോട്ടക്കലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഏഴുമണിക്ക് കടലല്‍ ഉണ്ടായ കൂറ്റന്‍ തിരമാലകളില്‍ പെട്ട് പരപ്പനങ്ങാടിയിലുള്ള രണ്ട് വള്ളങ്ങളായ സഫ മര്‍വയും, ബറകയും തമ്മിലാണ് കൂട്ടിയിടിച്ചത്. സഫാമര്‍വയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടവും ബറകയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു.

Related Articles