ഓട്ടോ ബൈക്കിലിടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കൊടിഞ്ഞി വെഞ്ചാലിയി്ല്‍ ഓട്ടോ ബൈക്കിലിടിച്ചു നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു 5 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5 മണിക്ക് പാലാപാര്‍ക്കിന് സമീപത്താണ് അപകടം. ചെമ്മാട് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോയും എതിര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ കൊടിഞ്ഞി പയ്യോളി പയ്യനക്കടവത്ത് മുഹമ്മദ് ഫാറൂഖ് (22), ഓട്ടോ യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് ചാനത്ത് ബാലന്റെ ഭാര്യ മിനി (29), മക്കളായ മിഥുന്‍ (6), മേഘ (4), ഓട്ടോ ഡ്രൈവര്‍ പുകയൂര്‍ പള്ളിയാലില്‍ സനൂപ് (20) എന്നിവര്‍ക്കാണ് പരിക്ക്

 

Share news
error: Content is protected !!
Scroll to Top