HIGHLIGHTS : പരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ
പരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണയാള്‍ മരണപ്പെട്ടു. ഇതറിയാതെ വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ ശരീരത്തില്‍ പിന്‍ചക്രം കയറിയാണ് മരിച്ചത്. ഉള്ളണം മുണ്ടിയന്‍കാവിലെ എലിമ്പാടന്‍ അബ്ദുള്‍ സത്താര്‍ (53)ആണ് മരിച്ചത്.
പട്ടിക്കാട് ജാമിയ നൂറിയ സമ്മേളനം കഴിഞ്ഞ് തിരിച്ചുവരവെയാണ് ഇന്നലെ രാത്രി 1.30 മണിയോടെ അപകടമുണ്ടായത്്. മുണ്ടിയന്‍കാവില്‍ വെച്ച് ബസ്സില്‍ നി്ന്നിറങ്ങാനായി സ്റ്റെപ്പിന്‍ നിന്ന് ഡോറില്‍ പിടിച്ച സമയത്ത് ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഭാര്യ:ജമീല. മക്കള്‍: ജുബൈരിയ, ജൈസല്‍, റുഫീന, സംന. മരുമക്കള്‍: നവാസ്, സിയാദ്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. മയ്യത്ത് നമസ്‌കാരത്തിന് പ്രൊഫ.ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കി.