HIGHLIGHTS : കൊച്ചി : ഒളിക്യാമറ വിദാത്തില്‍ തെന്ന കടുക്കിലാക്കിയത്

കൊച്ചി : ഒളിക്യാമറ വിദാത്തില്‍ തെന്ന കടുക്കിലാക്കിയത് എസ് ശര്‍മ്മയും കെ. ചന്ദ്രന്‍ പിള്ളയുമെന്ന് ഗോപികോട്ടമുറിക്കലിന്റെ വിവാദ വെളിപ്പെടുത്തല്‍. ഒരു ദൃശ്യമധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോട്ടമുറിക്കല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
താനുമായിബന്ധമുണ്ടെന്ന് ആരോപണമുന്നയിക്കുന്ന അഭിഭാഷകനില്‍ നിന്നും നിര്‍ബന്ധപൂര്‍വം പരാതി എഴുതിവാങ്ങാന്‍ ശ്രമം നടത്തിയതായി കോട്ടമുറിക്കല്‍ ആരോപണമുന്നയിച്ചു. കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിലെ സിപിഐഎം കേന്ദ്രകമ്മറ്റി അംഗവുമായ എം സി ജോസഫൈനും തനിക്കെതിരെ പ്രവര്‍ത്തിച്ചതായി കോട്ടമുറിക്കല്‍ പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ സ്വകാര്യ ആവശ്യത്തിനായി 150 ഏക്കര്‍ നിലം നികത്താന്‍ എസ് ശര്‍മയുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായതായും ഇത് എതിര്‍ത്തതാണ് ശര്‍മ്മയ്ക്ക് തന്നോട് വിരോധമുണ്ടാവാന്‍ ഇടവരുത്തിയതെന്നും അദേഹം വെളിപ്പെടുത്തി.
വിവാദമായ ഒളിക്യാമറ വിഷയത്തില്‍ ചന്ദ്രന്‍ പിള്ളയുടെ ലാപ്‌ടോപ് പിടിച്ചെടുക്കണമെന്നും ശര്‍മയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യണമെന്നും കോട്ടുമുറിക്കല്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം ഒരു ഭൂമിനികത്തല്‍ ഉണ്ടായിട്ടില്ലെന്നും, ഇതു സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊക്കെ പാര്‍ട്ടി ഘടകത്തില്‍ പറയാമെന്നും ഇതിനോട് ശര്‍മ പ്രതികരിച്ചു.
അതെ സമയം ഈ വെളിപ്പെടുത്തലിനെ കുറിച്ച തനിക്കറിയില്ലെന്ന് ചന്ദ്രന്‍ പിള്ളയും ഇൗ സംഭവത്തോട് പ്രതികരിച്ചു.
ഒളിക്യാമറ വിവാദത്തില്‍ കോട്ടമുക്കലിനെതിരെ നടപടി ഉറപ്പായ സാഹചര്യത്തിലാണ് കുടിക്കിയവരെ ഒതുക്കാന്‍ ആരോപണവുമായി കോട്ടമുറിക്കല്‍ രംഗത്തെത്തിയിരിക്കുന്നത്.