ഒളിക്യാമറകള്‍ ഭയന്നു ജീവിക്കുന്ന വീട്ടമ്മമാരുടെ ഗ്രാമം.

മധുര: സ്ത്രീകള്‍ക്കു നേരെ ഒളിക്യാമറുമായി പതിയിരുന്ന ഒരു കൂട്ടം സാമൂഹ്യ ദ്രോഹികള്‍ പിടിയിലായി. ഭാര്യാഭര്‍ത്താക്കന്‍ മാരുടെ സ്വകാര്യ നിമിഷങ്ങളും, വീടുകളിലെ സ്ത്രീകളുടെ സ്വകാര്യതയും ഒളിക്യാമറയില്‍ പകര്‍ത്തി ഒരു പ്രദേശത്തെമുഴുലന്‍ വ്യാകുലതയിലാഴ്തിയ ഒരു പറ്റം ചെറുപ്പക്കാരാണ് പോലീസ് പിടിയിലായത്. മധുര ജില്ലയിലെ സമയനല്ലൂര്‍ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കരാണ് ഇത്തരത്തില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. പോലീസ് ഇവരെ പിടികൂടിയതോടെയാണ് ഞെട്ടിപ്പികുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നത്.

സാമൂഹിക വിരുദ്ധരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഇരയായതില്‍ മനം നൊന്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറം ലോകമറിഞ്ഞത്.

ഈ പ്രദേശത്തെ ഒരു യുവാവ് മൊബൈലില്‍ നീലചിത്രം കാണുന്നത് ശ്രദ്ധയില്‍പെട്ട മുതിര്‍ന്നവര്‍ അത് പരിശോധിച്ചപ്പോഴാണ് ആ പ്രദേശത്തെ സ്ത്രീതന്നെയാണ് അതെന്ന് മനസിലായത്. ഇതെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ യുവാവും കൂട്ടാളികളും ചേര്‍ന്ന് പ്രദേശത്തെ മിക്കവീടുകളിലെ കിടപ്പറയിലും കുളിമുറികളിലും ഒളിക്യാമറ വച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലാണ് പുറത്ത് വന്നത്.

അയല്‍ക്കാരായ കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ സംശയിച്ചിരുന്നില്ലെന്നും എന്നാല്‍ അവരുടെ ഈ പ്രവൃത്തി ശരിക്കും ഞെട്ടിച്ചിരിക്കുകയാണെന്നും പ്രദേശവാസികളായ സ്ത്രീകള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികളായ ഇജ്മാന്‍(19),രജ്ഞിത്ത്(19),ചിന്നസ്വാമി(26), എന്നിവരെ പോലീസ്അറസ്റ്റ് ചെയ്തു .ഇവരുടെ കുടെയുള്ള മറ്റു രണ്ടുപേര്‍ ഒളിവിലാണ്. പ്രതികളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കൂടുതല്‍ പരിശോധനയ്ക്കായി ക്രൈം വിഭാഗത്തിന് കൈമാറിയതായി പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top