HIGHLIGHTS : പരപ്പനങ്ങാടി: രാവിലെ മുതല്‍ ഇഴഞ്ഞു
പരപ്പനങ്ങാടി: രാവിലെ മുതല്‍ ഇഴഞ്ഞു നീങ്ങുന്ന ക്യൂ, ദിവസേനെ ഒരു ലക്ഷത്തിനടുത്ത് രൂപയുടെ വരുമാനമുള്ള റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ഒരു കൗണ്ടര്‍മാത്രം.
ട്രെയിന്‍ വരുന്നതിന് രമണിക്കൂര്‍ മുമ്പ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പോലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ. അവസാന നിമിഷം ടിക്കറ്റ് ലഭിച്ച സ്ത്രീകളും കുട്ടികളുമടക്ക മുള്ള യാത്രക്കാര്‍ ട്രെയിനിലേക്ക് ഓടിക്കയറുമ്പോള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാഴ്ചകള്‍ യാത്രക്കാരും ബുക്കിങ് ക്ലര്‍ക്കുമാരും തമ്മില്‍ ഇടക്കിടെ സംഘര്‍ഷം ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തിയ പരപ്പനങ്ങാടി സ്റ്റേഷനിലെ നിത്യകാഴ്ചയായി ഇത് മാറുന്നു.

ഉത്സവ സീസണില്‍ ഈ നിരക്ക് പതിന്‍മടങ്ങാകുന്നു. ഈ വിഷയത്തില്‍ നിരവധി സംഘടനകള്‍ മറ്റൊരു ടിക്കറ്റ് കൗണ്ടറിനുകൂടി വേണ്ടി നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുണ്ടാവുന്നില്ല. ഇനി നമ്മള്‍ കേള്‍ക്കാനിരിക്കുന്ന അപകട വാര്‍ത്തകളായിരിക്കും അധികൃതരുടെ കണ്ണു തുറപ്പിക്കുക.