HIGHLIGHTS : ഒമാന്‍ : ഒമാനില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍, കുറ്റിപ്പുറം


ഒമാന്‍ : ഒമാനില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍, കുറ്റിപ്പുറം സ്വദേശികളായ 9 പേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഖാദര്‍ മൗലവിയും കുടുംബവും, കുറ്റിപ്പുറം

സ്വദേശി അണിമംഗലത്ത് മുസ്തഫ(35),ഭാര്യ റുഖിയ(33),മകള്‍ മുസിന(8) എന്നിവരുമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹമ്മറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മസ്‌ക്കറ്റ്-ദുബായ് റൂട്ടിലെ ഹൈമയിലാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും കുട്ടികളാണ്. എന്നാണ് പ്രാഥമിക വിവരം.
റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.
കരുനാഗപ്പള്ളി തായില്‍ സ്വദേശികളായ പൂക്കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ബഷീര്‍(42), അബ്ദുല്‍ റഹ്മാന്റെ മകന്‍ ഹാഷിം(22), ബഷീര്‍(21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ ഒരു മണിക്കാണ് ഈ അപകടം നടന്നത്.
ഇന്ന് വിവധ ഇടങ്ങളിലുണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ 17 മലയിളികളുടെ ജീവനാണ് പൊലിഞ്ഞത്.