HIGHLIGHTS : തിരു: ബിജു രാധാകൃഷ്ണന്‍ തന്നെ വഞ്ചിച്ചെന്ന് പോലീസില്‍ പരാതികൊടുത്ത ശാലു മേനോന്‍
തിരു: ബിജു രാധാകൃഷ്ണന്‍ തന്നെ വഞ്ചിച്ചെന്ന് പോലീസില്‍ പരാതികൊടുത്ത ശാലു മേനോന്‍ സ്വിസ് സോളാര്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാണെന്ന് പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു.
മൂന്ന് ഇടപാടുകളില്‍ താനും ബിജു രാധാകൃഷ്ണനും ഒന്നിച്ചാണ് ചെയ്തതെന്ന് പോലീസില്‍ മൊഴി നല്‍കിയതായി സൂചന. പരാതിക്കാരനായ റാസിഖ് അലിയുടെ കയ്യില്‍ നിന്ന് പണം വാങ്ങുമ്പോള്‍ താന്‍ ഒപ്പമുണ്ടായിരുന്നെന്ന് ശാലുമേനോന്‍ പോലീസിന് മുമ്പാകെ സമ്മതിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ വഞ്ചന പണാപഹരണം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ശാലുവിനെതിരെ കേസെടുത്തിരിക്കുന്നത്. ശാലുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.
കേരള ഭരണത്തിന്റെ ഉന്നതങ്ങളില്‍ വന്‍ സ്വാധീനമുണ്ടായിട്ടും മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകളും ശാലൂമേമോന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളും മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നതാണ് ശാലുവിനെ താത്കാലികമായെങ്കിലും കുരുക്കിലാക്കിയിരിക്കുന്നത്.