HIGHLIGHTS : കോഴിക്കോട് : ഐസ് ക്രീം അട്ടിമറികേസില്‍ വ്യവസായമന്ത്രി
കോഴിക്കോട് : ഐസ് ക്രീം അട്ടിമറികേസില്‍ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കേസന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കോഴിക്കോട് ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഈ ആവശ്യം വ്യക്തമാക്കിയത്. കൂടാതെ തെളിവു നശിപ്പിക്കല്‍ വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കെ എ റൗഫിന്റെ ആരോപണങ്ങളും നിലനില്‍കുന്നതല്ല. 136 സാക്ഷികളില്‍ നിന്നും എടുത്ത മൊഴികളും വിശ്വസനീയമല്ലെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റൗഫ് ജഡ്ജിമാര്‍ക്ക് പണം നല്‍കിയെന്ന കാര്യങ്ങള്‍ സംസാരിക്കുന്ന വിഷ്വലുകള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് തെളിവായി സ്വീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല എന്നാണ് സൂചന.