HIGHLIGHTS : തിരു : ആണവവിരുദ്ധ സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കാന്‍
തിരു : ആണവവിരുദ്ധ സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കാന്‍ കൂടംകുളത്തേക്ക് പുറപ്പെട്ട പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദനെ തമിഴ്‌നാട് പോലീസ് കേരളാതിര്‍ത്തിയായ കളിയക്കവിളയില്‍വെച്ച് തടഞ്ഞു. തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന്് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് കൂടംകുളത്ത് സമരം ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്.
ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ താന്‍ ഇല്ലെന്നും, എന്നാല്‍ ആണവ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്നും വി എസ് മാധ്യമങ്ങളോട് പുറഞ്ഞു.
ആണവക്കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനാണ് ഞാന്‍ അതുകൊണ്ട് തന്റെ നിലപാടില്‍ മാറ്റമില്ലെന്നും വിഎസ് ആവര്‍ത്തിച്ചു പറഞ്ഞു.
ഇന്ന് രാവിലെ 9.30 മണിയോടെയാണ് വിഎസ് തന്റെ ഔദ്യോഗിക വാഹനത്തില്‍ കൂടം കുളത്തേക്ക് പുറപ്പെട്ടത്. യാത്ര പുറപ്പെട്ടെപ്പോള്‍ മുതല്‍ അദേഹത്തെ തടയുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കിളിയക്കാവിള ചെക്ക്‌പോസ്റ്റില്‍ കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരുന്നത്. കേരളത്തിലെയും തമിഴ്‌നാടിലെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിസിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഇവിടെ എത്തിയിരുന്നത്.