എളമരം കരീമിനെതിരെ കേസ്

കോഴിക്കോട് : സിപിഐഎം സംസ്ഥാനസമിതി അംഗവും എംഎല്‍എയുമായ എളമരം കരീമിനെതിരെ കേസെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ കെ.വി സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

വടകര റൂറല്‍ എസ്പി ഒആഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ചില്‍ എളരം നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. പ്രസംഗത്തിനിടെ ടിപി വധക്കേസ് അന്വേഷിക്കുന്ന സന്തോഷിനെ പേരെടുത്ത് പറഞ്ഞ് പരസ്യമായി ഭീണിപ്പെടുത്തിയത്തി എന്നതാണ് കേസിനാസ്പദമായ സംഭവം. 117 ഇ പ്രകാരം പ്രകോപനപരമായ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു ജനപ്രതിനിധിയുടെ കടമ നിറവേറ്റുകമാത്രമാണ് ചെയ്തതെന്നും അന്വേഷണ സംഘത്തിലെ ആരും തനിക്കെതിരെ പരാതിനല്‍കിയിട്ടില്ലെന്നും ഗവണ്‍മെന്റ് സ്വമേധയാ കേസെടുത്തതാണെന്നും എളമരം ഇതിനോട് പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top