HIGHLIGHTS : കോഴിക്കോട് : ഒക്ടോബര്‍ ഒന്ന് മുതല്‍ ജില്ലയിലെ എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നത് ബാങ്ക്
കോഴിക്കോട് : ഒക്ടോബര്‍ ഒന്ന് മുതല്‍ ജില്ലയിലെ എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നത് ബാങ്ക് മുഖേന ആയതിനാല്‍ എല്ലാ എല്‍.പി.ജി ഉപഭോക്താക്കളും ആഗസ്റ്റ് 17 ന് മുമ്പ് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, എല്‍.പി.ജി കണ്‍സ്യൂമര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ അതത് എല്‍.പി.ജി ഏജന്‍സികളില്‍ നല്‍കണം. അതിനുശേഷം ആധാര്‍ നമ്പര്‍, കോര്‍ ബാങ്കിംഗ് സൗകര്യമുളള ബാങ്കിലെ അക്കൗണ്ട് നമ്പര്‍ എന്നിവ അക്കൗണ്ടുളള ബാങ്കിലും നല്‍കണം.
ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് റസീറ്റുമായി അക്ഷയ സെന്ററില്‍ നിന്നോ ww.eaadhaar.uidai.gov.in വെബ്‌സൈറ്റില്‍ നിന്നോ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഒക്‌ടോബര്‍ ഒന്നു മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ സബ്‌സിഡി ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു.