മലപ്പുറം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്നാവിശ്യപ്പെട്ട് എല്‍ഡിഎഫ് സംസഥാനമൊട്ടാകെ ജില്ലാആസ്ഥാനങ്ങളില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം. സമരം സിപഐഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ഉദ്ഘാടനം ചെയ്തു.
സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കാനം രാജേന്ദ്രന്, ടികെ ഹംസ, സിപി കാര്ത്തികേയന്, അബ്ദുള്ള നവാസ്, കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് മലപ്പുറം പെരിന്തല്‍മണ്ണ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.. രാത്രിയിലും സമരം നടന്നുകൊണ്ടിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



