HIGHLIGHTS : തിരു: എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ്
തിരു: എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി തയ്യാറാക്കിയ പാചകപുര പൊളിക്കണമെന്ന് പോലീസ്.
ജഗതിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പാചകപുരയാണ് പൊളിച്ചു നീക്കാന്‍ ആവശ്യെപട്ടിരിക്കുന്നത്. 5,000 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ പാകത്തിലുള്ള പാചക പുരയാണ് പൊളിച്ചു നീക്കാന്‍ ആവശ്യപെട്ടത്. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാചകപുരക്ക് അനുമതി നല്‍കിയിരുന്നു.

പാചകപ്പുരപൊളിക്കാന്‍ പോലീസെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.