HIGHLIGHTS : തിരു : കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം അറുപതാക്കാന്‍ നീക്കം.
തിരു : കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം അറുപതാക്കാന്‍ നീക്കം. കഴിഞ്ഞ ബജറ്റില്‍ ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയിരുന്നു.. ഇതിനു പിന്നാലെയാണ് പെന്‍ഷന്‍പ്രായം ഏകീകരിക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്.
ചില ഉപാധികളോടെയാായിരുക്കും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക. പെന്‍ഷന്‍ ആനുകൂല്യത്തിന് 56 വയസ്സുവരെയുള്ള സര്‍വ്വീസ് പരിഗണിക്കുകയും റിട്ടയര്‍മെന്റ് അറുപതാക്കി ഉയര്‍്ത്തുകയും ചെയ്യുക എന്നതാണ് അതില്‍ പ്രധാനം. ഇതില്‍ താത്പര്യമില്ലത്തവര്‍ക്ക് വിരമിക്കുകയും ചെയ്യാം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇങ്ങനേയൊരു നീക്കം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്്# തന്നെ അപ്രഖ്യാപിത നിയമന നിരോധനമുള്ള സംസ്ഥാനത്ത് നിലവിലെ പി എസ് സി ലിസ്റ്റിലുള്ളവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാവും.
