HIGHLIGHTS : ന്യൂദില്ലി : എയര്‍ ഇന്ത്യയുടെ ദുബൈ-ദില്ലി

ന്യൂദില്ലി : എയര്‍ ഇന്ത്യയുടെ ദുബൈ-ദില്ലി എയര്‍ ബസ് യന്ത്രതകരാറുമൂലം അടിയന്തിരമായി പാക്കിസ്താനിലെ നവ്വ്ബാഷ് എയര്‍പ്പോര്‍ട്ടിലിറക്കി. ഇന്നു പുലര്‍ച്ചെ 3.30 നാണ് സംഭവം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. 130 യാത്ക്കാരാണ് വിമാനത്തിലുള്ളത്. ഇവര്‍ ഇപ്പോഴും വിമാനത്തിനകത്തുതന്നെയാണ് ഉള്ളത്.
അനുമതിയോടെയാണ് വിമാനം ലാന്റ് ചെയ്തതെന്ന് പാക്കിസ്താന്‍ പ്രിതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് പുരത്തിറങ്ങാനുള്ള അനുമതി നല്‍കിയിട്ടില്ല. പുതിയ വിമാനം വരുന്നത് വരെ ഇവര്‍ വിമാനത്തിനകത്തുതന്നെ കഴിയേണ്ടിവരും.
മൂന്ന് ഹൈഡ്രോളിക് സിസ്റ്റവും തകരാറായതിനാലാണ് വിമാനം അടിയന്തിരമായി ലാന്റ് ചെയ്യേണ്ടി വന്നത് എന്നാണ് സൂചന.