തിരു : പഴയ ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റിനേക്കാള്‍ ആപത്കരമാണ് എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമം എന്ന് വി എസ് അച്ചുതാനന്ദന്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് അദേഹം പറഞ്ഞു. എതിര്‍പ്പുകളെ വകവെക്കാതെ എമേര്‍ജിംഗ് കേരളയുമായി മുന്നോട്ടു പോകുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ അതൊരു വെല്ലു വിളിയായി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് വിഎസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എമേര്‍ജിംഗ് കേരളയെ കുറിച്ച് വാചാലാകുന്ന മുഖ്യമന്ത്രി പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താത്തതില് ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.


Share news