HIGHLIGHTS : തിരു : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ ആവശ്യങ്ങളില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.

മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം പ്രകാരം ധനസഹായം ലഭിക്കാന്‍ അര്‍ഹതപെട്ടവരുടെ പടട്ികയില്‍ നിന്നും അര്‍ഹരായ പലരേയും ഒഴിവാക്കിയത് പരാതിക്കിടയാക്കിയിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തിരുന്നു.