HIGHLIGHTS : ദില്ലി : മനുഷ്യന് ഹാനീകരമെന്ന് സുപ്രീംകോടതി
ദില്ലി : മനുഷ്യന് ഹാനീകരമെന്ന് സുപ്രീംകോടതി വിലയിരുത്തിയ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ വീണ്ടും വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീംകോടതി മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ അഞ്ചുവര്‍ഷം സമയം വേണമെന്നാണ് സര്‍ക്കാരിന്റെ ആവിശ്യം.
മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ടും ഉപാധികളോടെ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.


ഡിവൈഎഫ്ഐ നല്കിയ ഹരജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു കുഞ്ഞുപോലും എന്ഡോസള്ഫാന്കാരണം ദുരിതമനുഭവിക്കരുതെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെയും കേരളത്തില്‍ ഇതിനെതിരെ സമരംചെയ്ത ആയിരങ്ങളെയും അവഗണിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിനകത്തു തന്നെ എന്‍ഡോസള്‍ഫാന്‍ വില്ക്കാനനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുന്നത്.