എന്‍ഡിഎഫിന്റെ ‘മതപഠന’ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്

മഞ്ചേരി : മഞ്ചേരിയിലെ ചെരണിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മതപഠന കേന്ദ്രമായ സത്യസരണിയില്‍ പോലീസ് റെയ്ഡ് നടത്തി. പുരുഷന്‍മാരും സ്ത്രീകളുമായി 40 പേര്‍ ഇവിടെ ഉള്ളയായി ബുധനാഴ്ച രാവിലെ 10.30 ഓടെ ആരംഭിച്ച റെയ്ഡ് 5 മണിക്കൂറോളം നീണ്ടു നിന്നു.

മലപ്പുറം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി യു.അബ്ദുള്‍ കരീം, മലപ്പുറം ഡിവൈഎസ്പി എസ്.അഭിലാഷ്, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി, എ എസ് രാജു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

വളാഞ്ചേരിയില്‍ നി്ന്ന് കാണാതായ സൗമ്യ എന്ന പെണ്‍കുട്ടി ഏറെ കാലം താമസിച്ചത് സത്യസരണിയിലായരുന്നെന്ന് ഹൈക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇവിടെ കണ്ടെത്തിയ 40 പേരില്‍ 18 സ്ത്രീകളും 22 പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഇവര്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ സ്വയം തയ്യാറായി വന്നവരാണെന്ന് മൊഴിനല്‍കി. കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഉള്ളവര്‍ ഇവിടെയുണ്ട്.

45 ദിവസത്തെ മതപഠന ക്ലാസാണ് നല്‍കുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

 

 

 

 

 

Share news
error: Content is protected !!
Scroll to Top