എന്‍ജിഒ യൂണിയന്‍ മുന്‍സംസ്ഥാന പ്രസിഡന്റ് ആര്‍ രാമചന്ദ്രന്‍ നിര്യാതനായി

മലപ്പുറം എന്‍ജിഒ യൂണിയന്‍ മുന്‍സംസ്ഥാന പ്രസിഡന്റ് ആര്‍ രാമചന്ദ്രന്‍ (ആര്‍ആര്‍സി) നിര്യാതനായി ദീര്‍ഘകാലമായി രോഗബാധിതനായി ചികില്‍്‌സയിലായിരുന്നു. കോഴിക്കോട് മകളുടെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

സിപിഐഎം മലപ്പുറം ഏരിയാ സെക്രട്ടറിയായിും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ചെറാട്ടുകുഴിയലാണ് താമസിച്ചിരുന്നത്. മരിക്കുന്ന സമയത്ത് അദ്ദേഹം കോഴിക്കോട് കൊളക്കുത്തുള്ള മകളുടെ വീട്ടിലായിരുന്നു.

സംസ്‌കാരം ബേപ്പൂര്‍ ഗോതീശ്വരം ശ്മാശനത്തില്‍ വച്ച് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും

ആര്‍ആര്‍സിയുടെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഇന്ന് നടത്താനിരുന്ന ഡിവൈഎഫ്‌ഐയുടെ മദ്യാസക്തിക്കെതിരെ മാനവജാഗ്രത എന്ന പരിപാടി മാറ്റി വച്ചു.

Share news
error: Content is protected !!
Scroll to Top