എടപ്പാളില്‍ വീടിന്‌ തീപിടിച്ചു

edappalഎടപ്പാള്‍: എടപ്പാളില്‍ തീ പിടിച്ച്‌ വീടിന്റെ മുകള്‍ നില പൂര്‍ണമായും കത്തി നശിച്ചു. ഇന്ന്‌ പുലര്‍ച്ചെ 1.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. വട്ടംകുളം പുരമുണ്ടേകാട്‌ പുളിക്കല്‍ തറാട്ടിന്റെ മുകള്‍ നിലയാണ്‌ കത്തി നശിച്ചത്‌. വീട്ടുകാര്‍ തീപിടിച്ച സമയത്ത്‌ താഴെ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

വീട്ടുപകരണങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. തീപിടിച്ചതുകണ്ട്‌ വീട്ടുകാര്‍ ഉടന്‍തന്നെ പുറത്തേക്ക്‌ ഇറങ്ങിയോടുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പൊന്നാനി ഫയര്‍ഫോഴ്‌സ്‌ തീ അണയ്‌ക്കുകയായിരുന്നു.

അപകടകാരണം എന്താണെന്ന്‌ വ്യക്തമായിട്ടില്ല.

Related Articles