Section

malabari-logo-mobile

എഞ്ചിന്‍ തകരാര്‍ കുര്‍ള എക്‌സ്പ്രസ്സ് 2 മണിക്കൂര്‍ നിര്‍ത്തിയിട്ടു

HIGHLIGHTS : തിരൂര്‍ : തിരുവനന്തപുരത്തു

sameeksha-malabarinews
തിരൂര്‍ : തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ്സ് എഞ്ചിന്‍ തകരാറായതു മൂലം രണ്ടുമണിക്കൂര്‍ നിര്‍ത്തിയിട്ടു. വൈകീട്ട് 5 മണിക്ക് പള്ളിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് കുര്‍ള എക്‌സ്പ്രസ്സ് പിടിച്ചിട്ടത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എഞ്ചിന്‍ എത്തിയാണ് യാത്ര പുറപ്പെട്ടത്.

രണ്ട് മാസത്തിനുള്ളില്‍ പലതവണയായി എക്‌സ്പ്രസ്സ് ട്രെയ്‌നുകള്‍ എഞ്ചിന്‍ തകരാറുമൂലം വൈകുന്നത് സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ വര്‍ഷങ്ങളായി പൂര്‍ത്തിയാവാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രാദേശികം