എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ക്ഷേത്രക്കൂളത്തില്‍ മുങ്ങി മരിച്ചു.

താനൂര്‍ : എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. താനൂര്‍ ചിറക്കല്‍ വെള്ളത്തൂര്‍ വീട്ടില്‍ പത്മനാഭന്‍ എന്ന സുന്ദരന്റെ മകന്‍ നവീന്‍ സുന്ദരന്‍(22) ആണ് ഹനുമാന്‍കാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്.

ശനിയാഴ്ച പകല്‍ 11 മണിക്കാണ് സംഭവം. കൂട്ടുകാര്‍കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ നവീന്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

എറണാകുളം യൂറോടെക് എന്‍ജിനിയറിങ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിനയാണ്. അമ്മ : ജയ. സഹോദരന്‍ : വിപിന്‍. സംസ്‌ക്കാരം രാവിലെ വീട്ടു വളപ്പില്‍.