എം എം മണിക്ക് ഇടുക്കിയില്‍ പ്രവേശിക്കാന്‍ അനുമതി

കൊച്ചി: സിപിഐഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് മണിക്ക് താല്‍ക്കാലിക അനുമതി നല്‍കിയത്.

സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അനുമതി പ്രകാരം നാളെ മുതല്‍ 5 ദിവസത്തേക്ക് മണിക്ക് ഇടുക്കിയില്‍ പ്രവേശിക്കാം.

മണി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലാവുകയും ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top