HIGHLIGHTS : തിരു : നിയമസഭയില്‍ സിപിഐയെമ്മിന്റെ
തിരു : നിയമസഭയില്‍ സിപിഐയെമ്മിന്റെ എംഎല്‍എ മാരുടെ പ്രകടനം തികഞ്ഞ പരാജയമാണെന്ന് പിണറായി. എംഎല്‍എമാര്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നില്ലെന്ന് വിഎസ്സും.
സിപിഐഎം നിയമസഭാകക്ഷിയോഗത്തില്‍ ഇരുവരും രൂക്ഷമായ ഭാഷയില്‍ എംഎല്‍എമാരെ കുറിച്ച് വിമര്‍ശനമുന്നയിച്ചത്.
2001-2006 കാലഘട്ടത്തില്‍ പ്രതിപക്ഷത്ത് 40 പേര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പ്രശ്‌നങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാല്‍ ഇന്ന് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരധി വിഷയങ്ങള്‍ ലഭിച്ചിട്ടും ശരിയായി ഇടപെടാന്‍ കഴിയുന്നില്ലെന്നും, ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു നേതാക്കളുടെ വിമര്‍ശനം.