എംഎം ലോറന്‍സിന്റെ ചെറുമകന്‍ ബി ജെ പി സമരപന്തലില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എംഎ ലോറന്‍സിന്റെ ചെറുമകന്‍ ഇമ്മാനുവല്‍ മിലന്‍ ജോസഫ് ബിജെപിയുടെ സമരപന്തലില്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി എസ് ശ്രീധരന്‍ പിള്ള അയ്യപ്പന്മാരെ പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഡിജിപി ഓഫീസിന് മുന്‍പില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇമ്മാനുവല്‍ മിലന്‍ അവിടെയെത്തിയത്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയതെന്ന് മിലന്‍ പ്രതികരിച്ചു.

രാവിലെ 10 മുതല്‍ വൈകീട്ട് നാലുമണിവരെയാണ് ശ്രീധരന്‍പിള്ള ഉപവാസം നടത്തുന്നത്.

Related Articles