HIGHLIGHTS : ദില്ലി : കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
ദില്ലി :കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലെയേയും ദില്ലിയിലേക്ക് വിളിപ്പിച്ചപ്പോള്‍ ഹൈക്കമാന്റിനോടാലോചിക്കാതെ ഘടകകക്ഷികളേയും ദില്ലിക്ക് ക്ഷണച്ചതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്‌തി.. ഇതേ തുടര്‍ന്നാണ് രമേശിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കുകയും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരെ മന്ത്രിസഭ പുനസംഘടന വേണ്ടന്ന നിലപാടിലേക്ക് ഹൈക്കമാന്റെത്തിയതും.
ഈ വിഷയത്തിലുള്ള അതൃപ്‌തി കോണ്‌ഗ്രസ്സ് പ്രസിഡന്റ് സോണിയഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിളിച്ചറിയിച്ചു.

കോണ്‍ഗ്രസ്സിന്റെ സംഘടനാവിഷയം ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് മുസ്ലീം ലീഗും കേരളാകോണ്‍ഗ്രസ്സുമെന്നായിരുന്നു ഹൈക്കമാന്റിന്റെ ചോദ്യം. ഈ നിലപാട് വഴി ഘടകകക്ഷികള്‍ക്ക് വിലപേശാനുള്ള അവസരം ഉമ്മന്‍ചാണ്ടിയുണ്ടാക്കികൊടുത്തു എന്നതാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍..
ഇതിനാലാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയയെ കാണാന്‍ വീണ്ടും ശ്രമിച്ചിട്ടും നടക്കാതെ പോയത്.