ഉമ്മന്‍ചാണ്ടി സാഡിസ്റ്റ് മുഖ്യമന്ത്രി

തിരു : കേരളം കണ്ട ഏറ്റവും സാഡിസ്റ്റായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. ബിജു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തതില്‍ പ്രധിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് നടത്തിയ നിയമസഭാമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജു.

ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളെ ഭീകരമായി മര്‍ദ്ധിച്ചത് കണ്ട ഉമ്മന്‍ചാണ്ടിക്ക് എന്തൊരു സന്തോഷമായിരുന്നെന്നും ഇത്തരം ഒരു ഭരണാധികാരി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ബിജു കൂട്ടിചേര്‍ത്തു.

നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെുത്ത മാര്‍ച്ച് ചന്ദ്രശേഖര്‍ സ്റ്റേഡിയത്തിനടുത്തുവെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

Share news
error: Content is protected !!
Scroll to Top