ഉമ്മന്‍ചാണ്ടിക്ക് നേരെ വീണ്ടും കരിങ്കൊടി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ വീണ്ടും കരിങ്കൊടി. ഇടതു യുവജന സംഘടനാ പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി വീശിയത്. മാവേലി എകസ്പ്രസ്സില്‍ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. റെയില്‍വേ സ്‌റ്റേഷന് പുറത്ത് കാത്തു നിന്നിരുന്ന ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്.

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നേരിയ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കാനായി റെയില്‍വേസ്റ്റേഷനില്‍ എത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top