Section

malabari-logo-mobile

ഉപരോധ ഉപഗ്രഹം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു.

HIGHLIGHTS : പ്രതിരോധ ഉപഗ്രഹം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു.

പ്രതിരോധ ഉപഗ്രഹം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധ ഉപഗ്രഹമാണ് ജിസാറ്റ് 7.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഫ്രഞ്ച് ഗയാനയിലെ ക്യൂറോയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. 185 കോടി മുതല്‍ മുടക്കിയാണ് ഉപഗ്രഹം നിര്‍മ്മിച്ചത്.

സമുദ്രവുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങള്‍ക്ക് നാവികസേനക്ക് നിര്‍ണ്ണായക പിന്തുണ നല്‍കാന്‍ കഴിയുന്നതാണ് ജിസാറ്റ് 7. ജിസാറ്റ് 7 ഭ്രമണപഥത്തില്‍ എത്തുന്നതോടെ സൈനിക ആശയ വിനിമയത്തിനായി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.

ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ. മുമ്പ് ഈ നേട്ടം കൈവരിച്ചത് അമേരിക്ക,റഷ്യ,ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!