ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ച ആവശ്യമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. ഉപമുഖ്യമന്ത്രി ചര്‍ച്ച ഒരുപാട് ഓടിയതാണെന്നും ഇനി ആ ചര്‍ച്ച പുറത്തെടുക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലികുട്ടി പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന് ഇടി മുഹമ്മദ് ബഷീറും അഭിപ്രായപെട്ടു. അതേ സമയം രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
എന്നാല്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശം ഗ്രൂപ്പിനെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.




