HIGHLIGHTS : ഡെറാഡൂണ്‍ ; കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഉത്തര്‍ഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
ഡെറാഡൂണ്‍ ; കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഉത്തര്‍ഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഒറ്റപ്പെട്ടപോയ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കുടുങ്ങിയിരുക്കുനവരെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാത്ത കാലാവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കേദാര്‍നാഥ്, ബദരിനാഥ് ഋഷികേശ് എന്നിവടങ്ങളില്‍ ഉണ്ടായ കനത്തമഴയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കെണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എന്നാല്‍ കരസേനയുടെ രക്ഷാപ്രവര്‍ത്തനും തൂടരൂന്നുണ്ട്.
. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 557 പേരാണ് പ്രളയത്തില്‍ മരിച്ചതെന്ന് പറയുന്നുവെങ്ങിലും യഥാര്‍ത്ഥ മരണസംഖ്യ ഇതിലും എത്രയൊ അധികമാണന്നാണ് ഉത്തര്‍ഖണ്ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇനിയും മുപ്പതിനായിരത്തിലധികം പേര്‍ മലഞ്ചെരിവുകള്ില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ എഴുപതോളം മലയാളികളും ഉള്‍പ്പെടുന്നു.
തിങ്കളാഴ്ചയോടെ മഴ കനക്കുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം ആശങ്കയോടെയാണ് കാണുന്നത്. 12000ത്തോളം സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഏര്‍പ്പെട്ടിട്ടുണ്ടെങ്ങിലും വാര്‍ത്താവിനിമ സൗകര്യങ്ങളുടെ അപരാപ്തതയും ഭക്ഷണദൗര്‍ലഭ്യവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.
