HIGHLIGHTS : ദില്ലി: ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ഇറാനിലും ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ,
ഭൂചലനത്തില്‍ 30 പേര്‍ ഇറാനില്‍ മരിച്ചു.
ദില്ലി: ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ഇറാനിലും ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇറാന്‍ അതിര്‍ത്തിയിലെ ഖാഷ് മേഖലയിലാണ്.
വൈകീട്ട് 4.20 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. ചലനങ്ങള്‍ 15 മുതല്‍ 45 സെക്കന്റോളം നീണ്ടു നിന്നു. ഭൗമോപരിതലത്തില്‍ നിന്നും 15 മീറ്റര്‍ താഴെയാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 8.34 ന് അരുണാചല്‍പ്രദേശില്‍ സെക്കന്റുകള്‍ നീണ്ടു നിന്ന ചലനമുണ്ടായിരുന്നു.
ദില്ലിയിലും നോയിഡയിലും, ചാണ്ഡിഘട്ടിലും മാ്ണ്് ഇന്ത്യയില്‍ ചലനമുണ്ടായ നഗരങ്ങള്‍.
പരിഭ്രാന്തിയിലായ ജനങ്ങള്‍ ഭൂചലനമുണ്ടായതു മുതല്‍ കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങി നില്‍ക്കുകയാണ്.