ഈജിപ്തില്‍ ഏറ്റുമുട്ടലി്ല്‍ 120 പേര്‍ കൊല്ലപ്പെട്ടു.

HIGHLIGHTS : കെയറോ: ഈജിപ്തില്‍ പട്ടാളത്തിനെതിരെ സമരം ചെയ്യുന്ന മുര്‍സി അനുകൂലികള്‍ക്കുനേരെ പോലീസും പട്ടാളവും നടത്തിയ ലാത്തിചാര്‍ജ്ജിലും വെടിവെപ്പിലും 120 പേര്‍...

malabarinews

കെയറോ:  ഈജിപ്തില്‍ പട്ടാളത്തിനെതിരെ സമരം ചെയ്യുന്ന മുര്‍സി അനുകൂലികള്‍ക്കുനേരെ പോലീസും പട്ടാളവും നടത്തിയ ലാത്തിചാര്‍ജ്ജിലും വെടിവെപ്പിലും 120 പേര്‍ കൊല്ലപ്പെട്ടെന്ന് മുസ്ലീം ബ്രദര്‍ഹുഡ്. നാലായിരത്തലധകും പേര്‍ക്ക് പരിക്കേറ്റതായി ബ്രദര്‍ഹൂഡ് ആരോപിച്ചു

sameeksha

എന്നാല്‍ 20പേര്‍ മരിച്ചെന്നാണ് ഔദ്യോദിക കണക്ക്.
മുന്നാഴ്ചയിലധികമായി പ്രക്ഷോഭകര്‍ കേന്ദ്രീകരിച്ചിരിക്കുന്ന റബ്ബാഹ് അല്‍ അദ്വിയ പള്ളിക്കു സമീപത്തുണ്ടായ ഏറ്റുമുട്ടലിലാണ് എറെപ്പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ നിന്നും നൂറുകണക്കിനാളെയാണ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയും മുര്‍സി അനുകൂലികളും വിരുദ്ധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈജിപ്തിലാകെ കലാപസാമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!