ഇ. അഹമ്മദിനെതിരെ ലീഗ് സ്ഥാപക നേതാവിന്റെ പൗത്രന്‍ മത്സരിക്കും

Miyaകോഴിക്കോട്: ഇ.അഹമ്മദിനെതിരെ സ്വതന്ത്രനായി മുസ്ലിംലീഗിന്റെ സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ പൗത്രന്‍ ദാവൂദ് മിയാഖാന്‍ മത്സരിക്കുന്നു.

ലീഗീനെതിരെയല്ല തന്റെ മത്സരമെന്നും ഇ അഹമ്മദിനെതിരെയാണെന്നും മിയാഖാന്‍ പറഞ്ഞു. കൂടാതെ ലീഗിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഇ അഹമ്മദാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും മിയാഖാന്‍ പറയുന്നു.

നിയമപോരാട്ടത്തിലൂടെ ഇ അഹമ്മദിനെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അഖിലേന്ത്യ തലവനാക്കിയത് ദാവൂദ് മിയാഖാനാണ്. കേരള മുസ്ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പേരുപയോഗിക്കാന്‍ അനുവാദമില്ലെന്ന് കാട്ടി ദാവൂദ് മിയാഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേരള മുസ്ലീംലീഗ് ഇന്ത്യന്‍ മുസ്ലിംലീഗില്‍ ലയിക്കാനും ഇ അഹമ്മദിനെ അഖിലേന്ത്യാ സെക്രട്ടറിയാക്കാനും തീരുമാനമെടുത്തത്.

ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശമായ ഖാഇദെ മില്ലത്തിനോടുള്ള ആദരവും സ്‌നേഹവും തന്റെ വിജയമാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മിയാഖാന്‍ കളത്തിലിറങ്ങിയിരിക്കുന്നത്.

Related Articles