ഇസ്ലാമിക് സ്മാര്‍ട്ട് ഫോണ്‍ ബുധനാഴ്ച പുറത്തിറങ്ങും

റിയാദ് : ഈ റമദാനിലെ അവസാന ബുധനാഴ്ച ലോകെത്തെമ്പാടുമുള്ള ഇസ്ലാമത വിശ്യാസികള്‍ക്കൊരു ഹൈടെക് സമ്മാനം. ഇസ്ലാമിക് സ്മാര്‍ട്ട് ഫോണ്‍ എന്ന പുത്തന്‍ ആശയം അന്ന് യാഥാര്‍ത്ഥ്യമാകും. മുംബൈ നിവാസിയായ പ്രമുഖ ഇസ്ലാമിക പണ്ഡിതനം വാഗ്മിയുമായ സാക്കിര്‍ നായിക്കും ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനുമാണ് ഈ സംരഭത്തിനു പിന്നില്‍.
ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനു വേണ്ടി യൂഎഇ ആസ്ഥാനമായുള്ള ടെക്‌നോ ഗ്ലോബല്‍ കന്വനിയും എമാറ്റിക് സൊലൂഷ്യനും ചേര്‍ന്നാണ് ഈ സ്മാര്‍ട്ട് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

നിത്യജീവതത്തില്‍ ഒരു യഥാര്‍ത്ഥ മുസ്ലീം പാലിക്കേണ്ട ധര്‍മ്മങ്ങളെ കുറിച്ച ഓര്‍മിപ്പിക്കുന്ന ഈ ഫോണില്‍ 80 മണിക്കുര്‍ നീളുന്ന ഇസ്ലാമിക പ്രഭാഷണങ്ങള്‍ സേവ് ചെയ്തിട്ടുണ്ടത്രെ.നിരവധി ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള സൗകര്യവും ഈ ഫോണിലുണ്ട്.
ഇസ്ലാമുമായി ബന്ധപ്പെട്ട നൂറോളം വാള്‍പേപ്പറുകള്‍ 200ല്‍ പരം ഇസ്ലാമിക് റിങ് ടോണുകള്‍ എന്നിവ ഈ ഫോണിന്റെ പ്രത്യേകതകളാണ്.

4.63 എല്‍ ഇ ഡി സ്‌ക്രീന്‍ 5 മെഗാ പിക്‌സല്‍ ക്യാമറ,ഡ്യുവല്‍ പ്രൊസസ്സര്‍, 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇവയുടെ സാങ്കേതിക തികവ്..
ഇപ്പോള്‍ തന്നെ ആ.യിരക്കണക്കിന് ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ വഴി കന്വിനിക്ക് ലഭിച്ചുവെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുടുതലും സൗദി അറേബ്യയില്‍ നിന്നാണത്രെ.

 

Share news
error: Content is protected !!
Scroll to Top