ഇറ്റലിക്കാര്‍ക്കും മദനിക്കും രണ്ടു നിയമം: വിഎസ്

തിരു : കടല്‍ക്കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നാവികര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുമദി നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

വിചാരണയില്ലാതെ ജയിലിലടച്ചിരിക്കുന്ന മദനിക്കും ഇറ്റാലിയന്‍ നാവികര്‍ക്കും രണ്ട് നിയമങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വിഎസ് ചൂണ്ടിക്കാട്ടി.

കൊലപാതകം ചെയ്ത ഇറ്റാലിയന്‍ നാവികരെ ക്രിസ്തുമസ് ആഘോഷിക്കാന്‍ വിട്ടു. ഒമ്പതുവര്‍ഷമായ് വിചാരണയില്ലാതെ മഅദനിയെ ജയിലിലടച്ചിരിക്കുന്നത്്. ഇപ്പോള്‍ ജയിലിലല്‍ കഴിയുന്ന മഅദനിയെ പെരുന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കുമോ? വിഎസ് ചോദിച്ചു.

അടിയന്തിര പ്രമേയത്തന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുമ്പ് നിയമസഭയില്‍ സംസാരിക്കവെയാണ് വിഎസ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

Share news
error: Content is protected !!
Scroll to Top